
പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയതായി സംശയിക്കപ്പെടുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നതിനാലാണ് ഉരുൾപൊട്ടലാവാം എന്ന സംശയത്തിലെത്തിയത്. ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാലും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.