തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി; പാലക്കാട് സ്വദേശി മരിച്ചു

ടിപ്പർ ലോറി ഡ്രൈവറും ആലാമരം സ്വദേശിയുമായ ബി.സുരേഷ് (49) ആണ് മരിച്ചത്
തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി; പാലക്കാട് സ്വദേശി മരിച്ചു
Published on
Updated on

പാലക്കാട് കഞ്ചിക്കോട് തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരാൾ മരിച്ചു. ടിപ്പർ ലോറി ഡ്രൈവറും ആലാമരം സ്വദേശിയുമായ ബി.സുരേഷ് (49) ആണ് മരിച്ചത്. പാലക്കാട് നടന്ന പ്രാദേശിക ഓണാഘോഷത്തിനിടെയാണ് സംഭവം.

ALSO READ: ട്രയൽ റണ്ണിനിടെ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ

ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങിയതോടെ സുരേഷിന് ശ്വസതടസമുണ്ടാവുകയായിരുന്നു ഇതോടെ ഇയാൾ കുഴഞ്ഞുവീണു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

News Malayalam 24x7
newsmalayalam.com