
പാലക്കാട് ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. തൃശൂരിൽ നിന്ന് പൊള്ളാച്ചി ഭാഗത്തേക്ക് പോകുന്ന ബസും, തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൽ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.
പരുക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ലോറി ഡ്രൈവറുടെ കാൽ ലോറിയുടെ മുൻവശത്തെ കാബിനുള്ളിൽ കുടുങ്ങിയിരുന്നു.