
പാലക്കാട് മണ്ണാർക്കാട് സ്കൂൾ ബസ് തട്ടി വിദ്യാർഥിനി മരിച്ചു.നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്.
ഡിഎച്ച്എസ്എസ് നെല്ലിപ്പുഴ സ്കൂളിലെ വിദ്യാർഥിനിയാണ് ഹിബ. വീടിനടുത്ത് സ്കൂൾ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് 3.30ഓടെയാണ് അപകടം നടന്നത്. ബസിൽ തട്ടി വീണ കുട്ടിയുടെ ദേഹത്തൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.