ഭാര്യ പിണങ്ങി പോയതിലെ വൈരാഗ്യം മനസിൽ കൊണ്ട് നടന്നു, കൊലപാതകം ആസൂത്രിതം; പാലക്കാട് എസ്‌പി അജിത് കുമാർ

വിഷം കുടിച്ചുവെന്ന് പ്രതി പറഞ്ഞത് കള്ളമാണെന്നും, വൈദ്യ പരിശോധനയിൽ നിന്നും ഇത് വ്യക്തമായെന്നും എസ്‌പി പറഞ്ഞു
ഭാര്യ പിണങ്ങി പോയതിലെ വൈരാഗ്യം മനസിൽ കൊണ്ട് നടന്നു, കൊലപാതകം ആസൂത്രിതം; പാലക്കാട് എസ്‌പി അജിത് കുമാർ
Published on

കേരളത്തെ പിടിച്ചുലച്ച നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി പാലക്കാട് എസ്‌പി അജിത് കുമാർ. ഇന്നലെ രാത്രി പത്തരയോടെയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ പ്രതി ഓടി പോകാൻ ശ്രമിച്ചിരുന്നില്ലെന്നും, ഇരുട്ടായതിനാൽ പൊലീസാണ് വന്നതെന്ന് വ്യക്തമായി കാണില്ലെന്നും എസ്‌പി പറഞ്ഞു. കേസിൻ്റെ നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും, അർഹിക്കുന്ന ശിക്ഷ നൽകുമെന്നും എസ്‌പി വ്യക്തമാക്കി.

"വീടിൻ്റെ അടുത്ത് നിന്നുള്ള പാടത്ത് നിന്നുമാണ് പ്രതി പിടിയിലായത്. ഫെൻസിംഗ് വേലി കടന്ന് ഇയാൾ മലയിലേക്ക് പോകുകയായിരുന്നു. പ്രതി വനപ്രദേശം അറിയുന്ന ആളാണ്. ഭക്ഷണം കിട്ടാത്തതിനാൽ മലയിറങ്ങി. വീട്ടിൽ വരും വഴിയാണ് ചെന്താമര പിടിയിലായത്", എസ്‌പി പറഞ്ഞു. പരിശോധനക്ക് നാട്ടുകാർ സഹായിച്ചു. കൊലപാതക കാരണം പരസ്പര വൈരാഗ്യമാണ്. ഭാര്യ വേർപിരിഞ്ഞത് അയൽവാസികളാണെന്നാണ് ചെന്താമര കരുതിയത്. തെറ്റിദ്ധാരണയാണ് വൈരാഗ്യത്തിന് കാരണം അയൽവാസി കൂടോത്രം ചെയ്തുവെന്ന് വിശ്വസിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ്. ആയുധമെല്ലാം ശരിയാക്കി വെച്ചിരുന്നു. വിഷം കുടിച്ചുവെന്ന് പ്രതി പറഞ്ഞത് കള്ളമാണെന്നും, വൈദ്യ പരിശോധനയിൽ നിന്നും ഇത് വ്യക്തമായെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും എസ്‌പി പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം കോഴിക്കോട് ക്വാറിയിൽ സെക്യൂരിറ്റി ജോലി ചെയ്‌തിരുന്നു. ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലെത്തുകയായിരുന്നു.  പ്രതി ഉപേക്ഷിച്ച മൊബൈൽ ഫോൺ കണ്ടെത്തിയതായും എസ്‌പി അറിയിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com