ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് സാദിഖലി തങ്ങളുടെ കത്ത്

ഈ മാസം 22ന് പ്രധാനമന്ത്രി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സാദിഖലി തങ്ങൾ കത്തയച്ചത്
ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് സാദിഖലി തങ്ങളുടെ കത്ത്
Published on

ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാദിഖലി തങ്ങൾ കത്തയച്ചു. ഇന്ത്യക്ക് നേരത്തെ അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സാദിഖലി തങ്ങൾ കത്തിലൂടെ അറിയിച്ചു.

ഈ മാസം 22ന് പ്രധാനമന്ത്രി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സാദിഖലി തങ്ങൾ കത്തയച്ചത്. ഇന്ത്യക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിൻ്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ഏപ്രിൽ 22 ന് ജിദ്ദയിലേക്കുള്ള സന്ദർശനം നടക്കുമ്പോൾ, സൗദി നേതൃത്വവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ ഈ വിഷയം ഉൾപ്പെടുത്തണമെന്നും തങ്ങൾ അഭ്യർഥിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com