യുപിയിൽ ജൈനമത സമ്മേളന വേദിയിലേക്ക് വാച്ച് ടവർ തകർന്നുവീണ് ആറ് മരണം; 50 ഓളം പേർക്ക് പരിക്ക്

സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു
യുപിയിൽ ജൈനമത സമ്മേളന വേദിയിലേക്ക് വാച്ച് ടവർ തകർന്നുവീണ് ആറ് മരണം; 50 ഓളം പേർക്ക് പരിക്ക്
Published on


ഉത്തർ പ്രദേശിലെ ബാഗ്‌പത്തിൽ ജൈന മതസ്ഥരുടെ ആത്മീയ സമ്മേളന വേദിയിലേക്ക് മരം കൊണ്ട് നിർമിച്ച താൽക്കാലിക വാച്ച് ടവർ തകർന്ന് വീണ് വൻ അപകടം. മുള കൊണ്ട് താൽക്കാലികമായി നിർമിച്ച സമ്മേളന വേദിക്ക് മുകളിലേക്കാണ് ഇത് തകർന്നു വീണത്. അപകടത്തിൽ ആറ് പേർ മരിച്ചതായും അമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബാഗ്‌പത്തിൽ ജൈനമതസ്ഥരുടെ ലഡ്ഡു മഹോത്സവത്തിനിടെയാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്.

സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അർപിത് വിജയവർഗിയ പറഞ്ഞു. ചെറിയ മുറിവുകളുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്ക് അയച്ചപ്പോൾ, ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.



പ്രാദേശിക ജൈന സമൂഹം കഴിഞ്ഞ 30 വർഷമായി മുടങ്ങാതെ എല്ലാ വർഷവും 'ലഡു മഹോത്സവം' ആചരിക്കുന്നുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാൽ പറഞ്ഞു. "ഒരു തടി കെട്ടിടം തകർന്നുവീണു, 50 ഓളം പേർക്ക് പരിക്കേറ്റു. ഇരുപതോളം പേർക്ക് പ്രഥമശുശ്രൂഷ നൽകി വീട്ടിലേക്ക് അയച്ചു. മറ്റുള്ളവർ ചികിത്സയിലാണ്" ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.



സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com