
തിരുവനന്തപുരം പാപ്പനംകോടിലെ തീപിടിച്ച ഇന്‍ഷുറന്‍സ് ഓഫീസിൽനിന്ന് കത്തി കണ്ടെത്തി പൊലീസ്. ചുവരിൽ രക്തത്തുള്ളികൾ കണ്ടിരുന്നുവെന്ന് ദൃക്സാക്ഷിയും പറഞ്ഞിരുന്നു. വൈഷ്ണയെ കുത്തിയശേഷം ഭർത്താവ് വിനുകുമാർ തീ കൊളുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Read More: പാപ്പനംകോട് തീപിടിത്തം കൊലപാതകം? ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സംശയം
ഇന്നുച്ചയ്ക്കാണ് തിരുവനന്തപുരം പാപ്പനംകോടിലെ ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചത്. പിന്നാലെ, സംഭവം കൊലപാതകമെന്ന് പൊലീസ് സംശയിച്ചിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച വൈഷ്ണ.
ഇയാളുടെ ഫോണ്‍ നിലവില്‍ സ്വിച്ച്ഡ് ഓഫ് ആണ്. രാവിലെ ഒരു പുരുഷന്‍ ഓഫീസിലെത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് തീപിടിത്തം ഉണ്ടായത്.