
2024 പാരീസ് ഒളിംപിക്സിൽ അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനം നേടിയാണ് ഇന്ത്യൻ വനിതകൾ മികവു പുലർത്തിയത്. മൂന്ന് താരങ്ങളും ആദ്യ 32 റാങ്കിനുള്ളിൽ എത്തിയതോടെയാണ് വനിതാ ടീം ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുള്ളത്. ദീപിക കുമാരി, അങ്കിത് ഭഗത്, ഭജൻ കൗർ എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്.
അങ്കിത 666 പോയിൻ്റുമായി 11ാം സ്ഥാനത്തും, 659 പോയിൻ്റുമായി ഭജൻ കൗർ 22ാമതും, ദീപിക കുമാർ 658 പോയിൻ്റുമായി 23ാം സ്ഥാനക്കാരിയുമായി. പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരയിനങ്ങൾക്ക് തുടക്കം കുറിച്ചാണ് അമ്പെയ്ത്തിൽ വനിതാ ടീം മത്സരിക്കാനിറങ്ങിയത്. ക്വാർട്ടറിൽ ഫ്രാൻസ്-നെതർലൻഡ്സ് മത്സര വിജയികളെയാണ് ഇന്ത്യൻ വനിതാ ടീം നേരിടേണ്ടി വരിക.