
പാരിസ് ഒളിംപിക്സിൻ്റെ പരിസമാപ്തിക്ക് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീം ഇന്ന് മത്സരിക്കുന്നത് രണ്ട് വിഭാഗങ്ങളിൽ മാത്രമാണ്. വനിതകളുടെ 76 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ റീതിക ഹൂഡയാണ് മത്സരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ താരത്തിന് ജയിക്കാനായാൽ സെമി ഫൈനലിലേക്ക് മുന്നേറാനാകും. രാത്രി 9.45നാണ് സെമി ഫൈനൽ മത്സരം നടക്കുക.
രണ്ട് മത്സരങ്ങളിൽ ജയവുമായി മുന്നേറിയാൻ ഇന്ത്യക്ക് ഒരു മെഡൽ കൂടി സമ്മാനിക്കാൻ റെസ്ലർമാർക്കാകും. ഗോൾഫിൽ വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേയിലെ നാലാം റൗണ്ട് മത്സരങ്ങളിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇന്ന് മാറ്റുരയ്ക്കും. ദിക്ഷ സാഗറും അതിഥി അശോകുമാണ് മത്സരിക്കുന്നത്. ഉച്ചയ്ക്ക് 12.30ന് മത്സരം ആരംഭിച്ചിട്ടുണ്ട്.