പാർലമെൻ്റ് ബജറ്റ് സമ്മേളനം: സർവകക്ഷിയോഗം ഇന്ന്

സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിന് കക്ഷി നേതാക്കളിൽനിന്ന് സഹകരണം തേടിയാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചിരിക്കന്നത്
ഇന്ത്യൻ പാർലമെൻ്റ്
ഇന്ത്യൻ പാർലമെൻ്റ്
Published on

പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോഗം ഇന്ന് ചേരും. സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിന് കക്ഷി നേതാക്കളിൽനിന്ന് സഹകരണം തേടിയാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചിരിക്കന്നത്. ഇന്ത്യാസഖ്യത്തിൽ നിന്ന് കോൺഗ്രസ് പങ്കെടുക്കുമെങ്കിലും തൃണമൂൽ വിട്ടുനിൽക്കുമെന്ന് അറിയിച്ചു. ഇന്ന് ബംഗാളിൽ രക്തസാക്ഷി ദിനം ആചരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത്.


നാളെയാണ് പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ചൊവ്വാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരമൻ മൂന്നാം എൻഡിഎ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ അധ്യക്ഷതയിൽ ഇരുസഭകളിലെയും കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11ന് പാർലമെൻ്റിൻ്റെ അനക്സ് കെട്ടിടത്തിലാണ് യോഗം നടക്കുക.

പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ നേതാക്കളിൽനിന്ന് കേന്ദ്രസർക്കാർ യോഗത്തിൽ സഹകരണം തേടും. കോൺഗ്രസിൽനിന്ന് പാർട്ടി ലോക്സഭാ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയിയും രാജ്യസഭാകക്ഷി ഉപനേതാവ് പ്രമോദ് തിവാരിയും യോഗത്തിനെത്തും.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, മണിപ്പൂർ കലാപം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയ്ക്ക് എടുക്കണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ഉന്നയിച്ചേക്കും. പുതിയ ആറു ബില്ലുകൾ കൂടി ഈ സമ്മേളനത്തിൽ കേന്ദ്രം അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com