വാഷിംഗ്ടൺ ഡിസിയിൽ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് അപകടം; എട്ട് മരണം | VIDEO

കൂട്ടിയിടിച്ച വിമാനം പോട്ടോമാക് നദിയിൽ തകർന്നുവീണതായാണ് റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസിയിൽ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് അപകടം; എട്ട് മരണം | VIDEO
Published on
Updated on


വാഷിംഗ്‌ടണ്‍ ഡിസിക്ക് സമീപം അമേരിക്കൻ എയർലൈൻസ് വിമാനവും സൈനീക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം. 60 യാത്രക്കാരും നാല് വിമാനജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതായാണ് സൂചന. കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട യാത്രവിമാനമാണ് അപകടത്തിൽപ്പെട്ടത്. റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വിമാനം റീഗൽ എയർ പോർട്ടിലിറങ്ങാൻ ഒരുങ്ങുന്ന വേളയിൽ ആകാശത്തുവച്ചു തന്നെ സെെന്യത്തിന്‍റെ ഹെലികോപ്ടറുമായി കൂടിയിടിച്ച് കത്തുകയായിരുന്നു. കൂട്ടിയിടിച്ച വിമാനം പോട്ടോമാക് നദിയിൽ തകർന്നുവീണതായാണ് റിപ്പോർട്ട്. പോട്ടോമാക് നദിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, എയർപോർട്ടിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. 

അപകടത്തില്‍പ്പെട്ട സെെനിക ഹെലികോപ്റ്ററില്‍ വിഐപികളില്ലെന്നാണ് വിവരം. മൂന്ന് സെെനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അതേസമയം, പ്രോട്ടോമാക് നദിയിലെ താപനില രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

News Malayalam 24x7
newsmalayalam.com