
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രോഗി ലിഫ്റ്റില്‍ കുടുങ്ങി. രോഗിയും മൂന്ന് പേരുമാണ് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. അര മണിക്കൂര്‍ കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. ലിഫ്റ്റിനുള്ളിലെ അപായ മണി അടിച്ചിട്ടും ആരും കേട്ടില്ലെന്നും എമര്‍ജന്‍സി നമ്പറില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും ലിഫ്റ്റില്‍ കുടുങ്ങിയവര്‍ പരാതിപ്പെട്ടു.
ലിഫ്റ്റില്‍ ഇന്റര്‍കോം സംവിധാനം ഇല്ലാത്തതും പുറത്തറിയാന്‍ വൈകി. കുടുങ്ങിയവര്‍ ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രിയിലുണ്ടായിരുന്നവരാണ് ഇവരെ പുറത്തെത്തിച്ചത്.
നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും രോഗി ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. 42 മണിക്കൂറോളമാണ് രോഗി ലിഫ്റ്റില്‍ കുടുങ്ങിയത്. ഒ.പി ബ്ലോക്കിലെ ലിഫ്റ്റിലായിരുന്നു രോഗി കുടുങ്ങിയത്. സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരെയും ഡ്യൂട്ടി സര്‍ജന്റിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.