"ഞാന്‍ ഇരിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത്"; ഡാന്‍സ് നമ്പറിലെ ഒബ്ജക്ടിഫൈ ചെയ്യുന്ന വരികള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് പവന്‍ കല്യാണ്‍

ചിത്രത്തിന്റെ സംഗീത സംവിധായകനായ എം.എം. കീരവാണിയാണ് പവന്‍ കല്യാണിന്റെ ഈ തീരുമാനം അറിയിച്ചത്.
"ഞാന്‍ ഇരിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത്"; ഡാന്‍സ് നമ്പറിലെ ഒബ്ജക്ടിഫൈ ചെയ്യുന്ന വരികള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് പവന്‍ കല്യാണ്‍
Published on



'ഹരി ഹര വീര മല്ലു : പാര്‍ട്ട് വണ്‍ - സ്വോഡ് വേഴ്‌സസ് സ്പിരിറ്റ്' എന്ന ചിത്രത്തിലെ ഡാന്‍സ് നമ്പറിലുള്ള ഒബ്ജക്ടിഫൈ ചെയ്യുന്ന വരികള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ചിത്രത്തിന്റെ സംഗീത സംവിധായകനായ എം.എം. കീരവാണിയാണ് പവന്‍ കല്യാണിന്റെ ഈ തീരുമാനം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കീരവാണി.

"സിനിമയില്‍ താര താര എന്ന പേരില്‍ ഒരു ഡാന്‍സ് നമ്പര്‍ ഉണ്ട്. നിങ്ങള്‍ക്ക് അറിയാം പ്രണയ ഗാനങ്ങള്‍ പോലെയല്ല പലപ്പോഴും ഡാന്‍സ് നമ്പറുകളില്‍ ഒബ്ജക്ടിഫൈ ചെയ്യുന്ന വരികളാണ് ഉണ്ടാകാറ്. ഈ പാട്ടിലും അത്തരം വരികള്‍ ഉണ്ടായിരുന്നു. പാട്ട് കേട്ട ശേഷം പവന്‍ കല്യാണ്‍ പറഞ്ഞത്, താന്‍ കൂടുതല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ പാട്ടിലെ വരികള്‍ മാറ്റി എഴുതണം എന്നാണ്. അത് അദ്ദേഹത്തിന്റെ ബോധ്യത്തിന്റെയും ഉത്തരവാദിത്ത ബോധത്തിന്റെയും പ്രതിഫലനമാണ്", കീരവാണി പറഞ്ഞു.

അതേസമയം 10 തവണയോളം മാറ്റി വെച്ചതിന് ശേഷം ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 12നാണ് 'ഹരി ഹര വീര മല്ലു' തിയേറ്ററിലെത്തുന്നത്. ക്രിഷ് ജഗര്‍ലാമുഡിയും എ.എം. ജ്യോതി കൃഷ്ണയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ബോബി ഡിയോള്‍, നിധി അഗര്‍വാള്‍, നര്‍ഗീസ് ഫക്രി, നോറാ ഫതേഹി, ദലിപ് താഹില്‍, ജിഷു സെന്‍ഗുപ്ത എന്നിവരും അഭിനയിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com