
കണ്ണൂര്‍ പയ്യന്നൂരില്‍ പതിമൂന്നുകാരിയെ കാണാതായ സംഭവം അന്വേഷണത്തിനായി പയ്യന്നൂർ പോലീസ് കർണാടകയിലേക്ക് പോകും. കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അതേസമയം കുട്ടിയുമായി പോയ ബന്ധുവിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.
കഴിഞ്ഞദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് കര്‍ണാടക സ്വദേശികളുടെ മകളെ കാണാതായത്. കുട്ടിയെ ബന്ധു ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബന്ധുവിന്റെ ബൈക്കിന്റെ നമ്പറും പൊലീസ് ട്രേസ് ചെയ്തിട്ടുണ്ട്.