ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നും പി.ബി. നൂഹിനെ മാറ്റി

സപ്ലൈകോ സിഎംഡിയായിട്ടാണ് പുതിയ നിയമനം. ശിഖ സുരേന്ദ്രൻ ഐ.എ.എസ് പുതിയ ടൂറിസം ഡയറക്ടറാകും
പിബി നൂഹ്
പിബി നൂഹ്
Published on

ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നും പിബി നൂഹ് ഐ.എ.എസിനെ മാറ്റി. സപ്ലൈകോ സിഎംഡിയായിട്ടാണ് പുതിയ നിയമനം. ശിഖ സുരേന്ദ്രൻ ഐ.എ.എസ് പുതിയ ടൂറിസം ഡയറക്ടറാകും. നൂഹും ടൂറിസം മന്ത്രിയുമായി പല ഭിന്നതകളും നിലവിലുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ടായിരുന്നു.

മദ്യനയ മാറ്റ ചർച്ചയ്ക്കിടെ ടൂറിസം മന്ത്രിയും ഡയറക്‌ടറും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി. പിബി നൂഹിനെ ടൂറിസം വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ച നൂഹ്, ഈ മാസം 22ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റം.

മദ്യനയം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ശിഖ. ഈ സ്ഥാനത്തേക്ക് എം.എസ്. മാധവിക്കുട്ടിയെ നിയമിച്ചു. മാധവിക്കുട്ടി സെൻ്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷൻ്റെ ഡയറക്ടര്‍ പദവിയിലും തുടരും. കൊച്ചിൻ സ്മാര്‍ട് മിഷൻ സിഇഒ ഷാജി വി നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിൻ്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.

updating..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com