കാൽനടക്കാരുടെ ശ്രദ്ധയ്ക്ക് !; റോഡിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷ ഉറപ്പ്, നിയമം കർശനമാക്കി ദുബായ്

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് അപകടമുണ്ടായ കേസിൽ വാഹനം ഓടിച്ചയാൾക്കും റോഡ് മുറിച്ച് കടന്നയാൾക്കും ദുബായ് കോടതി പിഴ വിധിച്ചു.
കാൽനടക്കാരുടെ ശ്രദ്ധയ്ക്ക് !; റോഡിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷ ഉറപ്പ്, നിയമം കർശനമാക്കി ദുബായ്
Published on


റോഡ് ഗതാഗത സംവിധാനങ്ങളിൽ കർശന നിയമസംവിധാനങ്ങളാണ് വിദേശരാജ്യങ്ങൾ പാലിച്ചുവരുന്നത്. ഇപ്പോഴിതാ നിലവിലെ നിയമ നടപടികളെ ഒന്നുകൂടി കടുപ്പിക്കുകയാണ് ദുബായ്. ഇത്തവണ പണിവരുന്നത് വാഹനം ഓടിക്കുന്നവർക്കല്ല കാൽനടക്കാർക്കാണ്. രാജ്യത്ത് റോഡ് ക്രോസ് ചെയ്യുന്നവർ ഗതാഗതനിയമം ലംഘിച്ചാൽ കാൽനടക്കാർക്കും വാഹനം ഓടിച്ചവർക്കും ഒരുപോലെയാണ് ശിക്ഷ ലഭിക്കുക.

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് അപകടമുണ്ടായ കേസിൽ വാഹനം ഓടിച്ചയാൾക്കും റോഡ് മുറിച്ച് കടന്നയാൾക്കും ദുബായ് കോടതി പിഴ വിധിച്ചു. കാൽനടയാത്രക്കാരനെ അപകടപ്പെടുത്തിയ ഡ്രൈവർറിൽ നിന്ന് 3000 ദിർഹമാണ് പിഴയീടാക്കിയത്. അതോടൊപ്പം സീബ്രാ ക്രോസ് ഇല്ലാത്ത സ്ഥലത്ത് അലക്ഷ്യമായി റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരന് 200 ദിർഹം പിഴയും വിധിച്ചു.


ദുബായിൽ കാൽനടയാത്രക്കാർ പാലിക്കേണ്ട നിയമങ്ങൾ കൂടുത കർശനമാക്കുന്നതിൻ്റെ സൂചനകളാണ് ഈ കോടതിവിധിയിലൂടെ തരുന്നത്. സീബ്രാ ക്രോസ് , ഫൂട്ട് ഓവർ ബ്രിഡ്ജ്, സബ് വേ എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വേണം റോഡ് മുറിച്ച് കടക്കാൻ. ഈ നിയമം ലംഘിച്ചാൽ 400 ദിർഹം പിഴയൊടുക്കേണ്ടി വരും. എന്നാൽ നിർദിഷ്ട സ്ഥലത്ത് അല്ലാതെ റോഡ് ക്രോസ് ചെയ്യത് ഉണ്ടാകുന്ന അപകടങ്ങളിൽ കാൽനടയാത്രക്കാരന് ലഭിക്കുന്നതിൻ്റെ ഇരട്ടി പിഴയാണ് ഡ്രൈവർമാർക്ക് ലഭിക്കുക.

സീബ്രാ ക്രോസുകളിൽ കാൽനടക്കാർക്കു പ്രാധാന്യം നൽകിയില്ലെങ്കിൽ ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും. സീബ്രാ ക്രോസുകളിൽ കാൽനടക്കാർ മറുവശം എത്താതെ വാഹനം നീങ്ങാൻ പാടില്ല. ക്രോസിങ് പൂർത്തിയാകും മുൻപ് വാഹനമോടിച്ചാൽ ഡ്രൈവർമാർക്ക് പിഴയും ബ്ലാക്ക് പോയിന്റും ലഭിക്കും.

ദുബായിൽ കഴിഞ്ഞ വർഷം റോഡിലിറങ്ങി അച്ചടക്കമില്ലാതെ ആളുകൾ നടന്നത് കൊണ്ട് സംഭവിച്ച് അപകടങ്ങളിൽ 8 പേരാണ് മരിച്ചത്. 339 പേർക്കു പരുക്കേറ്റു.പരുക്കേറ്റവരിൽ അധികവും സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടന്നവരാണ് . റോഡിൽ അച്ചടക്കമില്ലാതെ നടന്നതിനു കഴിഞ്ഞ വർഷം 44000 പേർക്കാണ് രാജ്യത്ത് പിഴ ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com