
തൃശൂർ പീച്ചി ഡാമിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ചികിത്സയിൽ തുടരുന്ന ഐറിൻ്റെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നുവെന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചു, നില അതീവ ഗുരുതരമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ചികിത്സയിൽ കഴിയുന്ന നിമ എന്ന കുട്ടിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. വെൻ്റിലേറ്ററിൽ കഴിയുന്ന കുട്ടിക്ക് ബോധം തിരിച്ച് കിട്ടിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിമയെ ഇന്ന് വെൻ്റിലേറ്ററിൽ നിന്നും ഐസിയുവിലേക്ക് മാറ്റിയേക്കും.
അപകടത്തിൽ പെട്ട അലീന ഷാജി, ആൻ ഗ്രേസ് സജി എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ വന്നതായിരുന്നു നാല് പെൺകുട്ടികളും. പാറയിൽ നിന്ന് കാൽ വഴുതി വീണതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.