കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി, അക്കൗണ്ട്സ് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ
Published on

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി, അക്കൗണ്ട്സ് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

തട്ടിപ്പ് നടത്തിയ അഖിൽ സി. വർഗീസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ വൈക്കം നഗരസഭയിലെ ക്ലർക്കാണ് അഖിൽ. മൂന്ന് കോടിയിലേറെ രൂപയാണ് അഖിൽ തട്ടിയെടുത്തത്. കോട്ടയം നഗരസഭയിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു സംഭവം. നഗരസഭയുടെ  പരിശോധനയിൽ ഫണ്ട് തട്ടിയെടുത്തതായി ബോധ്യപ്പെട്ടതോടെയാണ് അഖിലിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com