നീറ്റ് പിജി പരീക്ഷ: ഉത്തര സൂചിക അവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കാന്‍ സുപ്രീം കോടതി

നീറ്റ് പരീക്ഷാ ഫലങ്ങളിലെ സുതാര്യത ചോദ്യം ചെയ്തുള്ള ഹർജികളും ഇതോടൊപ്പം സുപ്രീംകോടതി ഇന്ന് പരിഗണിക്കും
നീറ്റ് പിജി പരീക്ഷ: ഉത്തര സൂചിക അവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കാന്‍ സുപ്രീം കോടതി
Published on

നീറ്റ് പിജി പരീക്ഷയുടെ ഉത്തരസൂചിക ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നീറ്റ് പിജി പരീക്ഷകളുടെ കൗൺസിലിങ് ഷെഡ്യൂൾ പുറത്തിറങ്ങാനിരിക്കെയാണ് ഉത്തര സൂചിക പ്രസിദ്ധീകരിക്കണമെന്ന ഹർജി സുപ്രീംകോടതിയിൽ എത്തുന്നത്. നീറ്റ് പരീക്ഷാ ഫലങ്ങളിലെ സുതാര്യത ചോദ്യം ചെയ്തുള്ള ഹർജികളും ഇതോടൊപ്പം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

സെപ്റ്റംബർ 7നാണ് നീറ്റ് പരീക്ഷയുടെ സുതാര്യതയെ ചോദ്യം ചെയ്ത് കൊണ്ട് ഒരു സംഘം പരീക്ഷാർഥികള്‍ കോടതിയെ സമീപിച്ചത്. നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സിനെതിരെയാണ് പരീക്ഷാർഥികള്‍ ഹർജി സമർപ്പിച്ചിരിക്കുന്നത്. നീറ്റ് പിജി പരീക്ഷയുടെ നോർമലൈസ് ചെയ്ത് ഫലങ്ങള്‍, ഉത്തര സൂചികകള്‍ എന്നവ പുറത്തുവിടണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 2024 നീറ്റ് പിജി പരീക്ഷയുടെ കൗണ്‍സിലിങ് നിർത്തിവെക്കണമെന്നും പരീക്ഷാർഥികള്‍ ആവശ്യപ്പെടുന്നു.  നീറ്റ് പിജി കൗണ്‍സിലിംഗ് ഷെഡ്യൂള്‍ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 20ന് ആരംഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 26 ആയിരിക്കുമെന്ന് ഫെയ്മ (ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) അറിയിച്ചിരുന്നു.

ALSO READ: കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ കടപ്പത്രം ചമയ്ക്കൽ; ആദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഹിന്‍ഡന്‍ബെർഗ് റിസർച്ച്

നീറ്റ് യുജി പരീക്ഷയ്ക്ക് സമാനമായ ചോദ്യപേപ്പർ ചോർച്ച ആടക്കമുള്ള വ്യാപക ക്രമക്കേടുകള്‍ പരീക്ഷയില്‍ നടന്നേക്കാമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടർന്ന് പരീക്ഷ ആദ്യം നിശ്ചയിച്ച സമയത്തല്ല നടത്തിയത്. പരീക്ഷയെഴുതാന്‍ ആള്‍മാറാട്ടം അടക്കം വലിയ തട്ടിപ്പുകള്‍ നടന്നേക്കാമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി എന്‍ബിഇഎംഎസ് നീറ്റ് പിജി പരീക്ഷ നടത്തുന്നുണ്ടെന്നും ബോർഡിൻ്റെ കർശന നിയന്ത്രണങ്ങൾ കാരണം ഇതുവരെ ചോദ്യപേപ്പർ ഒന്നും ചോർന്നിട്ടില്ലെന്നുമായിരുന്നു പരീക്ഷ ഏജൻസിയുടെ അവകാശ വാദം. ഓഗസ്റ്റ് 11നാണ് പിന്നീട് പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷയ്ക്ക് ശേഷം വീണ്ടും വിവാദങ്ങള്‍ ഉയർന്നു. പരീക്ഷ ബോർഡിന്‍റെ നോർമലൈസേഷന്‍ രീതിയിലായിരുന്നു ആരോപണം. വ്യവസ്ഥകളില്ലാതെയാണ് നോർമലൈസേഷന്‍ പ്രക്രിയയെന്നും അത് പരീക്ഷാർഥികളുടെ റാങ്കിനെ ബാധിക്കുന്നുവെന്നും വിദ്യാർഥികള്‍ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com