വി.എസിനെ മറന്നോ? ഇടതു നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പിണറായിയുടെ ലേഖനത്തിൽ അച്യുതാനന്ദൻ സർക്കാരില്ല

വി.എസിൻ്റെ പേര് പോലും ലേഖനത്തിൽ പരാമർശിക്കാത്തതും ശ്രദ്ധേയമാണ്
വി.എസിനെ മറന്നോ? ഇടതു നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പിണറായിയുടെ ലേഖനത്തിൽ അച്യുതാനന്ദൻ സർക്കാരില്ല
Published on

കേരളത്തിൻ്റെ സമഗ്രവളർച്ചയ്‌ക്ക് എൽഡിഎഫിൻ്റെയും കമ്മ്യൂണിസ്റ്റ് സർക്കാരുകളുടേയും സംഭാവന എന്താണെന്ന് വിശദമാക്കി കൊണ്ട് തയ്യാറാക്കിയ ലേഖനത്തിൽ വി.എസ്. അച്യുതാനന്ദനെ തഴഞ്ഞ് പിണറായി വിജയൻ. ചിന്താ വാരികയിൽ എഴുതിയ ലേഖനത്തിലാണ് പിണറായി വിജയൻ വിഎസിനെയും ഭരണകാലത്തേയും തഴഞ്ഞു കൊണ്ട് ഇടതുപക്ഷത്തിൻ്റെ ഭരണകാലവിജയത്തെ കുറിച്ച് ലേഖനം എഴുതിയത്. 


1957 മുതലുള്ള ഇടതുമുന്നണി സർക്കാരിൻ്റെ വിവിധ കാലഘട്ടത്തിലെ കൃത്യമായ വികസന പ്രവർത്തനങ്ങളും, ക്ഷേമപ്രവർത്തനങ്ങളും ഉൾപ്പെടുത്തി വിശദീകരിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ചിന്തയിൽ ലേഖനം എഴുതിയതിയത്. ഭൂപരിഷ്കരണനിയമം മുതൽ കേരളത്തിൻ്റെ സമഗ്രവളർച്ചയ്ക്ക് ഉതങ്ങുന്ന നയങ്ങളും പ്രഖ്യാപനങ്ങളും നടപ്പിലാക്കിയതെന്നാണ് മുഖ്യമന്ത്രി ലേഖനത്തിൽ എഴുതിയിട്ടുള്ളത്. വിദ്യാഭ്യാസ പരിഷ്കാരം,അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, എന്നിവ നടപ്പിലാക്കിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ലേഖനത്തിൽ പറയുന്നു.

1967ൽ അധികാരത്തിൽ വന്ന സർക്കാരും സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നു. കാർഷിക പരിഷ്കരണ ബില്ല് പാസാക്കിയത് കേരശ ചരിത്രത്തിലെ സുപ്രധാനമായ ഏടായി മാറിയെന്നും ലേഖനത്തിൽ പറയുന്നു. 1980ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ കർഷകത്തൊഴിലാളി പെൻഷൻ രാജ്യത്തെ തന്നെ ആദ്യമായി ഒരു സംസ്ഥാനം നടപ്പിലാക്കിയ പദ്ധതിയാണെന്ന പ്രശംസയും ലേഖനത്തിലുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ ഉതകും വിധം കമ്പോളങ്ങളിൽ ഇടപെടൽ നടത്താൻ സർക്കാരിന് സാധിച്ചു.



1996ൽ അധികാരവികേന്ദ്രീകരണം ഉൾപ്പെടെ ഇടതുപക്ഷ മുന്നണി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് ശേഷം 2006മുതൽ 2011വരെയുള്ള സർക്കാരിൻ്റെ നേട്ടങ്ങളൊന്നും ഇതിൽ പരാമർശിക്കുന്നില്ല. പേരിന് ഒരു ഫോട്ടോ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിഎസിൻ്റെ പേര് പോലും പരാമർശിക്കാത്തതും ശ്രദ്ധേയമാണ്. 

പിന്നീട് 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ലേഖനത്തിൽ പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായ സമയത്താണ് പിണറായി വിജയൻ അധികാരത്തിലേറുന്നത്. ജനകീയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് സർക്കാർ നടപ്പിലാക്കിയ ഓരാ കാര്യങ്ങങ്ങളുമാണ് പിന്നീട് ലേഖനത്തിൽ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com