പിന്നാക്ക വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നു, സംവരണ അവകാശം വളഞ്ഞ വഴിയിലൂടെ കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു: മുഖ്യമന്ത്രി

എന്നാൽ കേന്ദ്രം വലിയ തോതിൽ ഈ സ്കോളർഷിപ്പ് തുക കുത്തനെ വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നു, സംവരണ അവകാശം  വളഞ്ഞ വഴിയിലൂടെ കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു: മുഖ്യമന്ത്രി
Published on



രാജ്യത്താകെ പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന നൽകിയ അവകാശങ്ങൾ വളഞ്ഞ വഴിയിലൂടെ വെട്ടിക്കുറയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം: പി.കെ. കൃഷ്ണദാസ്

കരാർ നിയമനത്തിൽ സംവരണ തത്വം പാലിക്കുന്നില്ല. സംവരണം പൂർണമായും അട്ടിമറിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടിക വിഭാഗങ്ങളിൽപ്പെട്ട 800-ഓളം കുട്ടികൾ വിദേശത്തേക്ക് പഠനത്തിന് പോയി. സർക്കാർ സ്കോളർഷിപ്പാണ് ഇത് സാധ്യമാക്കിയത്. എന്നാൽ കേന്ദ്രം വലിയ തോതിൽ ഈ സ്കോളർഷിപ്പ് തുക കുത്തനെ വെട്ടി കുറച്ചുവെന്നും, ഈ വിഭാഗങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള ആസൂത്രിക നീക്കമായേ ഇതിനെ കാണാൻ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ജനസംഖ്യാനുപാതത്തിൽ കൂടുതൽ തുക സംസ്ഥാനം പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് വകയിരുത്തുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാവർക്കും ഉപകരിക്കണമെന്ന ലക്ഷ്യമാണ് സർക്കാരിനെ നയിക്കുന്നത്. ദുർബലപ്പെടുത്താൻ എന്തൊക്കെ ശ്രമമുണ്ടായാലും സർക്കാർ പുറകോട്ട് പോകില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com