
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പകുതിയോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാക്കിവന്ന സമരക്കാര്‍ റോഡ് ഉപരോധം തുടര്‍ന്നു
സ്ഥിരം ബാച്ചുകൾ അനുവദിക്കുക, വി കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. ഇടതുപക്ഷ അനുകൂല ആർഡിഡി ഓഫീസറെ കമ്മീഷനിൽ നിയോഗിച്ചതിൽ ദുരൂഹതയുണ്ട്, പുതിയ രണ്ടംഗ കമ്മീഷൻ്റെ റിപ്പോർട്ട് പുറത്ത് വരുമെന്ന് ഉറപ്പ് വരുത്തണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടാണ് സമരക്കാര്‍ രംഗത്തെത്തിയത്.