
കോഴിക്കോട് പ്ലസ് വൺ വിദ്യാർഥി മറ്റൊരു വിദ്യാർഥിയെ കുത്തി. കോഴിക്കോട് ഫറോക്കിലാണ് സംഭവം. മണ്ണൂർ പത്മരാജ സ്കൂളിന് സമീപം ആണ് സംഭവം. പരിക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വിദ്യാർഥികൾ തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് പ്ലസ് വൺ വിദ്യാർഥിയെ ആക്രമിച്ചത്.
സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു. സംഭവത്തിൽ ആക്രമിച്ച വിദ്യാർഥിയും പിതാവും പൊലീസ് കസ്റ്റഡിയിലാണ്.