
റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. ആദ്യ മർദനത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയത് ചോദ്യം ചെയ്താണ് വീണ്ടും മർദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
മർദന ദൃശ്യങ്ങൾ റീൽ ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് എതിരെ കേസ് എടുത്തു.
സ്കൂളിൽ വച്ചാണ് ആദ്യം വിദ്യാർഥികളെ ആക്രമിച്ചത്. ഇവർ പുറത്തേക്ക് ഓടിയപ്പോൾ സീനിയേഴ്സ് പുറകെ എത്തി ആക്രമിച്ചുവെന്നും പരിക്കേറ്റ വിദ്യാർഥി പറയുന്നു. കല്ല്, ഇരുമ്പിന്റെ മോതിരം തുടങ്ങിയ മാരകമായ ആയുധങ്ങൾ കൊണ്ടാണ് ആക്രമിച്ചത്. താനും സുഹൃത്തും ഒരു ദിവസം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും വിദ്യാർഥി പറയുന്നു.