നെട്ടൂരിൽ പ്ലസ് ടു വിദ്യാർഥിനി കായലിൽ വീണു; തെരച്ചിൽ തുടരുന്നു

മാലിന്യം കളയാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടി കായലിൽ വീണത്
നെട്ടൂരിൽ പ്ലസ് ടു വിദ്യാർഥിനി കായലിൽ വീണു; തെരച്ചിൽ തുടരുന്നു
Published on
Updated on

എറണകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ ഒഴുക്കിൽ പെട്ട് കാണാതായി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ ആണ് ഒഴുക്കിൽ പെട്ടത്. കുട്ടിയെ കണ്ടെത്താൻ ഫയർഫോഴ്സും എൻ ഡി ആർ എഫും തെരച്ചിൽ തുടരുന്നു.ഇന്ന് രാവിലെ ആറരയോടെയാണ് ഫിദ നെട്ടൂർ കായലിൽ ഒഴുക്കിൽ പെട്ടത്. ഉമ്മയോടൊപ്പം ഭക്ഷണമാലിന്യം കളയാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

മാതാപിതാക്കളുടെ കരച്ചിൽ കേട്ട് നാട്ടുകാരെത്തി വള്ളവും വലയുമായി തെരച്ചിൽ ആരംഭിച്ചു. പക്ഷെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലപോലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. പതിനൊന്നരയോടെ എൻ ഡി ആർ എഫ് സംഘവും സ്ഥലത്തെത്തി.നെട്ടൂർ കായലിൽ ശക്തമായ ഒഴുക്കുള്ളതിനാൽ തെരച്ചിൽ ദുഷ്കരമാണ്.

News Malayalam 24x7
newsmalayalam.com