മൻ കി ബാത്തിൽ കേരളീയർക്ക് മലയാളത്തിൽ വിഷു ആശംസ നേർന്ന് പ്രധാനമന്ത്രി; റാപ്പർ ഹനുമാൻ കൈൻഡിനും പ്രശംസ

പുതിയ പാട്ടിൽ കളരിപ്പയറ്റടക്കമുള്ള പരമ്പരാഗത ആയോധന കലകൾ ഉൾപ്പെടുത്തിയതിനാണ് പ്രശംസ
മൻ കി ബാത്തിൽ കേരളീയർക്ക് മലയാളത്തിൽ വിഷു ആശംസ നേർന്ന് പ്രധാനമന്ത്രി; റാപ്പർ ഹനുമാൻ കൈൻഡിനും പ്രശംസ
Published on


കേരളീയർക്ക് മലയാളത്തിൽ വിഷു ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് ആശംസയറിയിച്ചത്. ഖേലോ ഇന്ത്യ ദേശീയ പാരാ പവര്‍ലിഫ്റ്റിങ്ങില്‍ റെക്കോർഡോടെ സ്വർണം നേടിയ കേരളത്തിൻ്റെ ജോബി മാത്യുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മലയാളി റാപ്പർ ഹനുമാൻ കൈൻഡിനെയും മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി. പുതിയ പാട്ടിൽ കളരിപ്പയറ്റടക്കമുള്ള പരമ്പരാഗത ആയോധന കലകൾ ഉൾപ്പെടുത്തിയതിനാണ് പ്രശംസ.

ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുന്നു. ഇന്ത്യൻ പുതുവത്സരവും ഈ ദിവസം മുതൽ ആരംഭിക്കും. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. "നവ സംവത്സരത്തിന്റെ വേളയിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകൾ. ഈ ശുഭകരമായ അവസരം നിങ്ങളുടെ ജീവിതത്തിൽ ആവേശം നിറയ്ക്കട്ടെ" പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നവരാത്രി, പുതുവത്സരവും ആശംസകൾ നേർന്നു. "എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ചൈത്ര നവരാത്രി ആശംസകൾ. ശക്തി ആരാധനയുടെയും ഊർജ്ജ ശേഖരണത്തിന്റെയും പ്രതീകമായ ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും ആത്മീയ പുരോഗതിയും കൊണ്ടുവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു." എന്നും ആഭ്യന്തര മന്ത്രി എക്‌സിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com