പ്രധാനമന്ത്രി ഡൽഹിക്കാരെ അപമാനിച്ചു, 2020ലെ ഉറപ്പ് മോദി പാലിക്കുന്നത് നോക്കിയിരിപ്പാണ് അവർ: കെജ്‌രിവാൾ

പ്രധാനമന്ത്രി ഡൽഹിക്കാരെ അപമാനിച്ചു, 2020ലെ ഉറപ്പ് മോദി പാലിക്കുന്നത് നോക്കിയിരിപ്പാണ് അവർ: കെജ്‌രിവാൾ

ആം ആദ്‌മിയെ കുറ്റപ്പെടുത്തുന്നവർക്ക് എതിരെ പോരാടും. ബാക്കി ഡൽഹിയിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും എഎപി ദേശീയ കൺവീനർ കൂട്ടിച്ചേർത്തു.
Published on


എഎപിയെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിച്ചടിച്ച് ആം ആദ്മി അധ്യക്ഷനും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി സർക്കാരിന് വികസന കാഴ്ചപ്പാടില്ലെന്നും ഇനിയും ആം ആദ്മിക്ക് ഡൽഹിയിൽ അവസരം നൽകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചരണത്തിൽ വിമർശിച്ചിരുന്നു.

പ്രധാനമന്ത്രി ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചെന്നും മോദി പ്രസംഗത്തിലുടനീളം ഡൽഹി ജനതയെയും സർക്കാരിനെയും കുറ്റപ്പെടുത്തിയെന്നും കെജ്‌രിവാൾ ആരോപിച്ചു. മോദി 2020ൽ നൽകിയ ഉറപ്പ് പാലിക്കുന്നത് നോക്കിയിരിക്കുകയാണ് ഡൽഹിയിലെ ജനത. ആം ആദ്‌മിയെ കുറ്റപ്പെടുത്തുന്നവർക്ക് എതിരെ പോരാടും. ബാക്കി ഡൽഹിയിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും എഎപി ദേശീയ കൺവീനർ കൂട്ടിച്ചേർത്തു.

നേരത്തെ ഡൽഹിയെ ബാധിച്ച ദുരന്തമാണ് എഎപിയെന്ന് പ്രധാനമന്ത്രി ആരോപണമുന്നയിച്ചിരുന്നു. ഡൽഹിയിൽ 12,200 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തെന്നും, ഡൽഹിയിൽ വികസനം നടത്തുന്നത് കേന്ദ്ര സർക്കാരാണെന്നും മോദി വിശദീകരിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com