നാമുള്ളത് മനുഷ്യരാശിയുടെ ഗതി നിർണയിക്കുന്ന എഐയുടെ യുഗാരംഭത്തിൽ: പ്രധാനമന്ത്രി

എഐയിൽ അതിർത്തികൾക്കപ്പുറം പരസ്പരാശ്രയത്വം വേണമെന്നും ഇതിനായി പ്രവർത്തിക്കണമെന്നും മോദി കൂട്ടിച്ചേർത്തു
നാമുള്ളത് മനുഷ്യരാശിയുടെ ഗതി നിർണയിക്കുന്ന എഐയുടെ യുഗാരംഭത്തിൽ: പ്രധാനമന്ത്രി
Published on

നാമുള്ളത് മനുഷ്യരാശിയുടെ ഗതി നിർണയിക്കുന്ന എഐയുടെ യുഗാരംഭത്തിലെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. എഐയുടെ സാധ്യതകൾ അതിശയകരമെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. പാരീസിൽ നടക്കുന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മോദി. 

"അഭൂതപൂർവമായ വേഗത്തിലാണ് എഐ വികസിപ്പിക്കുന്നത്, എന്നാൽ എഐയുടെ മുൻവിധിയിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്", നരേന്ദ്ര മോദി പറഞ്ഞു. ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം നൽകിയ ഇമ്മാനുവൽ മോക്രോണിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.

"നമ്മുടെ രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, സുരക്ഷ, സമൂഹം, എന്നിവയെ പോലും എഐ ഇതിനോടകം പുനർനിർമിച്ചു കൊണ്ടിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ കോഡാണ് എഐ. സാങ്കേതികരംഗത്ത് ലോകം ഇന്നേവരെ നടത്തിയ കണ്ടെത്തലുകളിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. എഐ വളരെ വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന സംവിധാനമാണ്. ഈ മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണം. അതിർത്തികൾക്കപ്പുറം ആഴത്തിലുള്ള പരസ്പരാശ്രിതത്വമുണ്ട്. കൂട്ടായ ആഗോള ശ്രമങ്ങൾ അത്യാവശ്യമാണ്", മോദി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com