പ്രധാനമന്ത്രി മോദി തായ്‌ലാൻഡിൽ; ബിംസ്റ്റെക് ഉച്ചകോടിക്ക് ശേഷം നാളെ ശ്രീലങ്ക സന്ദർശിക്കും

തായ് പ്രധാനമന്ത്രി പേയ്റ്റായ്റ്റോങ് ഷിനവാറ്റുമായി നടത്തിയ പ്രതിനിധിതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനമായി.
പ്രധാനമന്ത്രി മോദി തായ്‌ലാൻഡിൽ; ബിംസ്റ്റെക് ഉച്ചകോടിക്ക് ശേഷം നാളെ ശ്രീലങ്ക സന്ദർശിക്കും
Published on

ആറാമത് ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി തായ്‌ലാന്‍ഡില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തായ് പ്രധാനമന്ത്രി പേയ്റ്റായ്റ്റോങ് ഷിനവാറ്റുമായി മോദി പ്രതിനിധിതല ചർച്ച നടത്തി. സാമ്പത്തിക,വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യയും തായ്‌ലൻഡും ആഗ്രഹിക്കുന്നുതായി മോദി പറഞ്ഞു. ഉച്ചകോടിക്ക് ശേഷം നാളെ മോദി ശ്രീലങ്ക സന്ദർശിക്കും.


തായ് പ്രധാനമന്ത്രി പേയ്റ്റായ്റ്റോങ് ഷിനവാറ്റുമായി നടത്തിയ പ്രതിനിധിതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനമായി. ഇന്ത്യ-തായ്‌ലാൻഡ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിനു പുറമേ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച് ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തായ്‌ലൻഡും തമ്മിലുള്ള ടൂറിസം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണത്തിന് ഊന്നൽ നൽകിയായിരുന്നു ചർച്ച. പ്രതിരോധം, സുരക്ഷ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ ഉൾപ്പെടെ പങ്കാളിത്തം ദൃഢമാക്കാൻ ചർച്ചയിൽ തീരുമാനമായി.

മോദിയുടെ സന്ദർശനത്തിന് മുന്നോടിയായ രാമായണ ചുവർചിത്രങ്ങളെ അടിസ്ഥാനമാക്കി തായ്‌ലൻഡ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ഇതിൽ മോദി സന്തോഷം പ്രകടിപ്പിച്ചു. പാലി ഭാഷയിലുള്ള ടിപിടകയുടെ പകർപ്പ് തായ് പ്രധാനമന്ത്രി പേയ്റ്റായ്റ്റോങ് ഷിനവാറ്റ് മോദിക്ക് സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധത്തെക്കുറിച്ച് മോദി പരാമർശിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിൽ തായ്‌ലൻഡിന്റെ പ്രാധാന്യവും മോദി എടുത്തുകാട്ടി.



മ്യാൻമാറിലെ ഭൂകമ്പദുരിതത്തിൽ മോദി അനുശോചനം രേഖപ്പെടുത്തി. മ്യാൻമാറിനുള്ള സാമ്പത്തിക സഹായങ്ങളടക്കം ഉച്ചകോടിയില്‍ ചർച്ചയായിരുന്നു. ഉച്ചകോടിക്ക് ശേഷം ശ്രീലങ്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഏപ്രിൽ 6 വരെ ശ്രീലങ്കയില്‍ ഔദ്യോഗിക സന്ദർശനം നടത്തും. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ചർച്ചയുണ്ടാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com