'സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ജീവിതം'; ഗാന്ധിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

മഹാത്മഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് എക്സിലൂടെ പ്രധാനമന്ത്രി കുറിച്ചു
'സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ജീവിതം'; ഗാന്ധിയെ അനുസ്‌മരിച്ച്  പ്രധാനമന്ത്രി
Published on

രാജ്ഘട്ടിൽ മഹാത്മഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് എക്സിലൂടെ പ്രധാനമന്ത്രി പ്രതികരിച്ചു.

ALSO READ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നു; 2 പേർക്ക് ദാരുണാന്ത്യം

"ബാപ്പുവിന് അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ഏവരുടെ പേരിലും അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിൻ്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും." നരേന്ദ്രമേദി എക്സിൽ കുറിച്ചു.


രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com