സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി.വി അന്‍വറിനെതിരെ പരാതി

മത സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് സിപിഎം പ്രവർത്തകനായ കെ കേശവദാസാണ് തൃശൂർ സിറ്റി പൊലീസിൽ പരാതി നൽകിയത്.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി.വി അന്‍വറിനെതിരെ പരാതി
Published on

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിനെതിരായ അധിക്ഷേപത്തില്‍ പി.വി. അന്‍വറിനെതിരെ പൊലീസില്‍ പരാതി. മത സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് സിപിഎം പ്രവർത്തകനായ കെ കേശവദാസാണ് തൃശൂർ സിറ്റി പൊലീസിൽ പരാതി നൽകിയത്.

ഇ.എന്‍ മോഹന്‍ദാസ് മുസ്ലീംവിരോധിയാണെന്നും മാനേജ്മെന്‍റിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചപ്പോള്‍ മോഹന്‍ദാസ് തന്നെ താക്കീത് ചെയ്തുവെന്നും ആരോപിച്ച് അന്‍വര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ദാസ് ആര്‍എസ്എസുകാരനാണെന്നും മൂരാച്ചിയാണെന്നുമടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.

ALSO READ : അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ബിനോയ് വിശ്വം

അതേസമയം, അന്‍വറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസയച്ചു. വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തേജോവധം ചെയ്യാന്‍ അന്‍വര്‍ ശ്രമിച്ചു. പ്രസ്താവനകൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണം. ഇല്ലെങ്കില്‍ സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും പി. ശശി വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. അഭിഭാഷകനായ കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com