ഇരിട്ടിയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; അധ്യാപകരിൽ നിന്നുള്ള മാനസിക സമ്മർദമെന്ന് ആരോപണം, അന്വേഷണം തുടർന്ന് പൊലീസ്

സെപ്റ്റംബർ മൂന്നിനാണ് പതിനാലുകാരൻ ആരോമൽ സുരേഷ് ആത്മഹത്യ ചെയ്തത്.
ഇരിട്ടിയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; അധ്യാപകരിൽ നിന്നുള്ള മാനസിക സമ്മർദമെന്ന് ആരോപണം, അന്വേഷണം തുടർന്ന് പൊലീസ്
Published on

കണ്ണൂർ ഇരിട്ടി വെളിമാനം സ്കൂളിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്. സ്കൂളിലെ അധ്യാപകരിൽ നിന്നുള്ള മാനസിക സമ്മർദമാണ് കുട്ടിയെ ജീവനെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബർ മൂന്നിനാണ് പതിനാലുകാരൻ ആരോമൽ സുരേഷ് ജീവനൊടുക്കിയത്.

കുട്ടികൾ കളിക്കുന്നതിനിടെ സ്കൂളിലെ ജനൽ ചില്ല് തകർന്നിരുന്നു. ഇതിന്റെ നഷ്ടപരിഹാരമായി 300 രൂപ അടയ്ക്കണമെന്ന്  ആവശ്യപ്പെട്ടു. പിന്നാലെ ഇവർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കുട്ടി മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കുടുംബത്തെ ബന്ധപ്പെടാനോ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കാനോ സ്കൂൾ അധികൃതർ തയ്യാറായിട്ടില്ല എന്നും പരാതിയുണ്ട്.

വിദ്യാലയത്തിലെ ഒരു കുട്ടി മരിച്ചിട്ടും സ്‌കൂളിന് അവധി നൽകാനോ അനുശോചനം രേഖപ്പെടുത്താനോ സ്കൂൾ അധികൃതർ തയ്യാറാവാത്തതിലും പ്രതിഷേധം ശക്തമാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുടുംബം നൽകിയ പരാതിയിൽ അധ്യാപകർക്കെതിരെ അന്വേഷണം തുടരുകയാണ്. കേസിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി സ്തൂളിലേക്ക് മാർച്ച് നടത്തി. തുടർന്ന് ഹെഡ് മാസ്റ്റർ ഉൾപ്പെടെയുള്ള അധ്യാപകരെ പൂട്ടിയിട്ടു. ഓഫീസ് ബോർഡും ജനൽ ചില്ലുകളും അടിച്ച് തകർക്കുകയും ചെടിച്ചട്ടികൾ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.   പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

(ഓര്‍ക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000) )

Related Stories

No stories found.
News Malayalam 24x7
newsmalayalam.com