ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്: അന്വേഷണം പൂർത്തിയാക്കി പൊലീസ്

ഓം പ്രകാശിൻ്റെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടിയെന്നും പൊലീസ് ഉറപ്പിച്ചു
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്: അന്വേഷണം പൂർത്തിയാക്കി പൊലീസ്
Published on

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ്. ഓം പ്രകാശിൻ്റെ മുറിയിൽ എത്തിയ മുഴുവൻ ആളുകളയും പൊലീസ് ചോദ്യം ചെയ്തു. ഓം പ്രകാശിൻ്റെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടിയെന്നും പൊലീസ് ഉറപ്പിച്ചു.

ALSO READ: ഓം പ്രശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും പൊലീസിൻ്റെ ക്ലീൻ ചീറ്റ്; മറ്റൊരു ടെലിവിഷൻ ആർട്ടിസ്റ്റ് ഹോട്ടലിലെത്തിയെന്നും വെളിപ്പെടുത്തൽകാശ് പ്രതിയായ ലഹരിക്കേസ്:

ഓം പ്രകാശിൻ്റെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഓം പ്രകാശിൻ്റെ മുറിയിൽ സത്ക്കാരത്തിനിടെ എത്തിയതായിരുന്നു 20 പേരും. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് മുറിയിൽ ലഹരി പാർട്ടി നടന്നതായി ഉറപ്പിക്കാൻ കഴിഞ്ഞു. ഇവരിൽ ചിലരുടെ മുടിയും നഖവും രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. ഈ പരിശോധനകളുടെ ഫലം ലഭിക്കുന്നതോടെ അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക് കടക്കും. എന്നാൽ താരങ്ങളെ വീണ്ടും ചോദ്യം ചെയേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഓം പ്രകാശിൻ്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് മരട് പൊലീസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com