ചെന്താമര പിടിയിലായപ്പോൾ സ്റ്റേഷൻ ആക്രമിച്ച സംഭവം: 14 പേർക്കെതിരെ കേസെടുത്തു

സ്റ്റേഷന് പുറത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു
ചെന്താമര പിടിയിലായപ്പോൾ സ്റ്റേഷൻ ആക്രമിച്ച സംഭവം: 14 പേർക്കെതിരെ കേസെടുത്തു
Published on
Updated on


നെന്മാറ ഇരട്ട കൊലപാതക കേസ് പ്രതി ചെന്താമരയെ പിടികൂടിയ രാത്രി ഉണ്ടായ ജനകീയ രോഷത്തിൽ കേസെടുത്ത് പൊലീസ്. പൊതുമുതൽ നശിപ്പിച്ചതിനെതിരെ കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തത്.

പൊലീസ് സ്റ്റേഷൻ ഗേറ്റും കവാടവും തകർത്തതിനാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷന് പുറത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com