കൊല്ലം പൂരത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം; ക്ഷേത്രത്തിന്റെ അഡ്‌വൈസറി കമ്മിറ്റിക്കെതിരെ കേസെടുത്ത് പൊലീസ്

റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 3,4,5 വകുപ്പുകള്‍ പ്രകാരം കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്.
കൊല്ലം പൂരത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം; ക്ഷേത്രത്തിന്റെ അഡ്‌വൈസറി കമ്മിറ്റിക്കെതിരെ കേസെടുത്ത് പൊലീസ്
Published on


കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 3,4,5 വകുപ്പുകള്‍ പ്രകാരം കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അഡ്‌വൈസറി കമ്മിറ്റിക്കെതിരായാണ് കേസ്.

സംഭവത്തില്‍ നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു. കൊല്ലം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഹെഡ്‌ഗേവാറിന്റെ ചിത്രം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയ കാവ് ക്ഷേത്ര ഉത്സവത്തിന്റെ കുടമാറ്റ ചടങ്ങിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. കുടമാറ്റ ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളാണ് ആദ്യം ഉയര്‍ത്തിയത്.

താമരക്കുളം ഭഗവതിക്കാവും പുതിയക്കാവ് ഭഗവതി ക്ഷേത്രവും ചേര്‍ന്നാണ് കുടമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നിയന്ത്രണം ആര്‍എസ്എസിന്റെ കീഴിലാണ്. ആ സാഹചര്യത്തിലായിരിക്കണം ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും ഇത്തമൊരു നീക്കം ഉണ്ടായിരിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com