വിദ്യാർഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവം; ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യും

മിഹിർ റാഗിങ്ങിന് ഇരയായതായി നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ആദ്യം പഠിച്ചിരുന്ന കാക്കനാട്ടെ ജംസ് സ്കൂളിലെ പ്രിൻസിപ്പൽ മിഹിറിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
വിദ്യാർഥി മിഹിർ അഹമ്മദ്  ജീവനൊടുക്കിയ സംഭവം; ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പലിനെ വീണ്ടും ചോദ്യം ചെയ്യും
Published on

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസിൽ ജെംസ് ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ ബിനു അസീസിൻ്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറഞ്ഞു. മിഹിറിനെതിരായ നടപടികൾ എല്ലാം പ്രിൻസിപ്പലിന്റെ നിർദേശത്തെ തുടർന്നാണ് എന്നായിരുന്നു മൊഴി. കുറ്റം പ്രിൻസിപ്പലിൻ്റെ തലയിൽ വെച്ച് രക്ഷപെടാനുള്ള ശ്രമമെന്നും പൊലീസ് പറഞ്ഞു.

അതിനിടെ മിഹിർ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വിശദീകരണ കത്തിനെതിരെ മിഹിറിൻ്റെ അമ്മ രംഗത്തെത്തിയിരുന്നു. റാഗിങ്ങിനെ കുറിച്ച് സ്കൂൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെയെന്ന വാദം തെറ്റ്. മിഹിർ മരിച്ചതിന് പിന്നാലെ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. സ്കൂൾ നേരത്തെ ഇടപെട്ടിരുന്നെങ്കിൽ മിഹിർ ജീവനൊടുക്കില്ലായിരുന്നെന്നും അമ്മ പറഞ്ഞു.

സ്കൂൾ കാര്യങ്ങൾ മറിച്ചുവച്ച് തെറ്റായ പ്രചാരണം നടത്തുകയാണ്. മെഹറിന് സ്കൂൾ നൽകിയത് നിയമാനുസൃതമായ പ്രവേശനം മാത്രമായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. 14കാരനായ വിദ്യാർഥി മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികാര നടപടിയുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ രംഗത്തുവന്നിരുന്നു. മിഹിറിനെയും കുടുംബത്തിനെയും അപകീർത്തിപ്പെടുത്താൻ ദുസൂചനകളോടെയുള്ള വാർത്താക്കുറിപ്പാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ പുറത്തിറക്കിയത്.


മിഹിർ റാഗിങ്ങിന് ഇരയായതായി നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആദ്യം പഠിച്ചിരുന്ന കാക്കനാട്ടെ ജംസ് സ്കൂളിലെ പ്രിൻസിപ്പൽ മിഹിറിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പ്രിൻസിപ്പിലനിനെതിരെ ഇത്തരമൊരു ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com