
തിരുവനന്തപുരം പരീക്ഷാഭവന് മുന്നിൽ പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. മലപ്പുറം എംഎസ് പി ക്യാമ്പിലെ പൊലീസുകാരനായ ശ്രീജിത്താണ് വിഷം കഴിച്ച്
ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പരീക്ഷാഭവനിലെ ജീവനക്കാരിയായ സുഹൃത്തുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)