പൂജപ്പുര പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു; പ്രതിയായ ഗുണ്ടാ നേതാവ് ഒളിവിൽ

ലഹരി സംഘം പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇത് തടയാൻ എത്തിയ എസ്ഐയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു
പൂജപ്പുര പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു; പ്രതിയായ ഗുണ്ടാ നേതാവ് ഒളിവിൽ
Published on

തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ സുധീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

ലഹരി സംഘം പ്രശ്നമുണ്ടാക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇത് തടയാൻ എത്തിയ എസ്ഐയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൈയ്ക്ക് കുത്തേറ്റ എസ്ഐ ചികിത്സ തേടി. അക്രമശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com