ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; അപകടനില തരണം ചെയ്തെന്ന് വത്തിക്കാൻ

ചികിത്സക്കായി കുറച്ച് ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; അപകടനില തരണം ചെയ്തെന്ന് വത്തിക്കാൻ
Published on

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്തെന്ന് വത്തിക്കാൻ അറിയിച്ചു. ചികിത്സക്കായി കുറച്ച് ദിവസം കൂടി ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. 88 വയസുള്ള മാർപാപ്പയെ ബ്രോങ്കെെറ്റിസ് ലക്ഷണങ്ങളുമായി ഈ മാസം 14നാണ് റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.ഇതിനുപിന്നാലെ നിരവധി തവണ ശ്വാസതടസവും, കടുത്ത അണുബാധയും റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.

76ാം വയസില്‍ മാർപാപ്പയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാർപാപ്പ ആരോഗ്യനില മോശമായ വന്ന ആദ്യ വർഷങ്ങളില്‍ തന്നെ രാജിക്കുറിപ്പ് തയ്യാറാക്കിവെച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വത്തിക്കാൻ വൃത്തങ്ങൾ ഇതെല്ലാം തള്ളിയിരുന്നു. മാർപാപ്പ ആരോഗ്യവാനായി തിരിച്ചുവരുന്നത് മാത്രമാണ് പ്രധാനമെന്നും ഇത്തരം ചർച്ചകള്‍ അപ്രസക്തമാണെന്നും വത്തിക്കാന്‍ ആവർത്തിച്ചു.ഇടയ്ക്ക് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായപ്പോൾ ആശുപത്രിക്കുള്ളിലെ ചാപ്പലിൽ നടന്ന പ്രാർഥനയിൽ മാർപാപ്പ പങ്കെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com