"മനുഷ്യത്വം സഭയുടെ മാനദണ്ഡം, പാവങ്ങളോട് പ്രത്യേക കരുതൽ വേണം"; പാലിയവും മോതിരവുമണിഞ്ഞ് പത്രോസിൻ്റെ സിംഹാസനത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ

ലോകത്തിനാകെ നന്ദി പറഞ്ഞ മാർപാപ്പ നന്ദിപ്രകാശനത്തിലും ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചാണ് സംസാരിച്ചത്. ഫ്രാൻസിസ് പാപ്പയുടെ സാന്നിദ്ധ്യം ചടങ്ങിനിടെ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു.
"മനുഷ്യത്വം സഭയുടെ മാനദണ്ഡം, പാവങ്ങളോട് പ്രത്യേക കരുതൽ വേണം"; പാലിയവും മോതിരവുമണിഞ്ഞ് പത്രോസിൻ്റെ സിംഹാസനത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ
Published on

സമാധാനം പുലരുന്ന നവലോകത്തിനായി ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പയുടെ ആശിർവാദ പ്രസംഗം. പാവങ്ങളോട് പ്രത്യേക കരുതൽ അനിവാര്യം. മനുഷ്യത്വം സഭയുടെ മാനദണ്ഡമെന്നും ഇതര മതങ്ങളോട് സഹവർത്തിത്വം വേണമെന്നും മാർപാപ്പ പറഞ്ഞു. ദൈവത്തിൽ സർവവും സമർപ്പിച്ച് പത്രോസിൻ്റെ സിംഹാസനം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മ്യാൻമർ, യുക്രൈൻ ഉൾപ്പെടെ അശാന്തമായ പ്രദേശങ്ങളെ ഓർത്തായിരുന്നു മാർപാപ്പയുടെ ആദ്യസന്ദേശം. ലോകത്തിനാകെ നന്ദി പറഞ്ഞ മാർപാപ്പ നന്ദിപ്രകാശനത്തിലും ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചാണ് സംസാരിച്ചത്. ഫ്രാൻസിസ് പാപ്പയുടെ സാന്നിദ്ധ്യം ചടങ്ങിനിടെ അറിഞ്ഞതായി അദ്ദേഹം പറഞ്ഞു. അമേരിക്കൻ പൗരനായിട്ടും ശുശ്രൂഷകളെല്ലാം ലത്തീൻ ഭാഷയിലാണ് മാർപാപ്പ നടത്തിയത്. ലോകത്തിൻ്റെ ഒത്തൊരുമയെപ്പറ്റി പ്രസംഗത്തിൽ ആവർത്തിക്കാനും മാർപാപ്പ ശ്രദ്ധിച്ചു.

സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വെച്ച് നടന്ന ചടങ്ങിലാണ് ലിയോ പതിനാലാമൻ ചുമതലയേറ്റത്. ജനസാഗരത്തെ സാക്ഷിയാക്കി കൊണ്ടാണ് ചടങ്ങുകൾ നടന്നത്. ലോകനേതാക്കളടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തി ചേർന്നത്. ആഗോള കത്തോലിക്കാ സമൂഹത്തിൻ്റെ 267-ാംമത് മാർപാപ്പയായാണ് ലിയോ പതിനാലാമൻ ചുതലയേറ്റത്. വിവാ ഇൽ മാർപാപ്പ എന്ന് ആർപ്പുവിളിച്ച് കൊണ്ടാണ് ജനക്കൂട്ടം മാർപാപ്പയെ സ്വീകരിച്ചത്.



കർദിനാൾ സംഘത്തിന്റെ തലവൻ ജിയോവാനി ബാസ്റ്റിറ്റ റേ പുതിയ മാർപാപ്പയെ പാലിയവും,മുദ്ര മോതിരവും അണിയിച്ചു. കർദ്ദിനാൾ സംഘത്തിന്റെ വൈസ് ഡീൻ കർദ്ദിനാൾ ലിയനാദ്രോ സാന്ദ്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പി യാദ്രേ പരോളിൻ എന്നിവർക്കൊപ്പമാണ് മാർപാപ്പയെ പാലിയം അണിയിച്ചത്. കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിൽ നിന്നാണ് മാർപ്പാപ്പ മുക്കുവന്റെ മോതിരം (പിസ്കറ്ററി റിങ്) സ്വീകരിച്ചത്. സെൻ്റ് പീറ്റേഴ്സ് ലാറ്ററൻ ബസലിക്കയിൽ നിന്ന് പ്രദക്ഷിണമായി കർദ്ദിനാൾമാർക്കൊപ്പമാണ് ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ എത്തിച്ചേർന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com