
ഡൽഹിയിലെ വനിതാ കമ്മീഷൻ, ഡൽഹി വൈദ്യുത റെഗുലേറ്ററി കമ്മീഷൻ തുടങ്ങിയ എല്ലാ ബോർഡുകളില്ലും കമ്മീഷനുകളിലും അതോറിറ്റികളിലും നിയമനം നടത്താൻ ലഫ്റ്റനന്‍റ് ഗവർണർക്ക് സമ്പൂർണ അധികാരം. ലെഫ്റ്റനന്‍റ് ഗവർണർക്ക് നിയമനം നടത്താനുള്ള അധികാരം നൽകി രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിച്ചു.
ഡൽഹി നിയമനങ്ങൾ സംബന്ധിച്ച് പാർലമെൻ്റ് പാസാക്കിയ എല്ലാ തസ്തികകളിലേക്കും ഇനി ഡൽഹി ഗവർണർക്ക് നേരിട്ട് നിയമനം നൽകാൻ സാധിക്കും.