ചില വാർത്തകളിലൂടെ പുറത്തുവരുന്നത് എൻ്റെ പ്രതികരണമല്ല, പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ പറയും: പി.പി. ദിവ്യ

പ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ലെന്നും അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നും ദിവ്യ പറഞ്ഞു
ചില വാർത്തകളിലൂടെ പുറത്തുവരുന്നത് എൻ്റെ പ്രതികരണമല്ല, പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ പറയും: പി.പി. ദിവ്യ
Published on


തനിക്ക് പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ പറയുമെന്ന് ജയിൽ മോചിതമായ പി.പി. ദിവ്യ. തൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ലെന്നും അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നും മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നുവെന്നും സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ അഭ്യർത്ഥിച്ചു.

"എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എൻ്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു," ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com