ബിപിഎസ്‌സി പരീക്ഷാ ക്രമക്കേട്; മരണം വരെ നിരാഹാരമെന്ന് പ്രശാന്ത് കിഷോർ, അറസ്റ്റ് ചെയ്‌ത് നീക്കി പൊലീസ്

ഡിസംബർ 13ന് നടത്തിയ പിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പട്‌നയിലെ ഗാന്ധി മൈതാനത്തിൽ നിരാഹാര സമരം ആരംഭിച്ചത്
ബിപിഎസ്‌സി പരീക്ഷാ ക്രമക്കേട്; മരണം വരെ നിരാഹാരമെന്ന് പ്രശാന്ത് കിഷോർ, അറസ്റ്റ് ചെയ്‌ത് നീക്കി പൊലീസ്
Published on

ബിഹാറിൽ പിഎസ്‌സി പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് നിരാഹാര സമരത്തിന് നേതൃത്വം നൽകുന്ന പ്രശാന്ത് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൻ സൂരജ് തലവനായ പ്രശാന്ത് കിഷോറിനെ തിങ്കളാഴ്ച പുലർച്ചയോടെ കസ്റ്റഡിയിലെടുത്തെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 13ന് നടത്തിയ പിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പട്‌നയിലെ ഗാന്ധി മൈതാനത്തിൽ നിരാഹാര സമരം ആരംഭിച്ചത്. പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ നിരാഹാരമിരുന്ന സ്ഥലവും പൊലീസ് ഒഴിപ്പിച്ചു. 

പ്രശാന്ത് കിഷോറിനെ നിർബന്ധിതമായി ആംബുലൻസിൽ കയറ്റി എയിംസിലേക്ക് കൊണ്ടുപോകുകയും, ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും, അദ്ദേഹം ചികിത്സ നിഷേധിച്ചുവെന്നും, മരണം വരെ നിരാഹാരം തുടരുമെന്ന് അറിയിക്കുകയും ചെയ്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. 

ഗാന്ധി മൈതാനത്ത് നടക്കുന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്നാണ് ഭരണകൂടത്തിൻ്റെ വാദം. കിഷോറിനും അദ്ദേഹത്തിൻ്റെ 150 അനുയായികൾക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. പട്‌ന ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നിയുക്തമല്ലാത്ത സ്ഥലങ്ങലിൽ ധർണ നടത്താൻ അനുവദിക്കിക്കില്ലെന്ന്, ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി."ഞങ്ങൾ ഇതുവരെ എന്താണോ ചെയ്തത് അത് തുടരും, അതിൽ ഒരു മാറ്റവും ഉണ്ടാകില്ല. ജനുവരി 7ന് പാർട്ടി ഹൈക്കോടതിയിൽ ഹർജി നൽകും", പ്രശാന്ത് കിഷോർ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com