
പിആർഡി അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കും അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. നവകേരള സദസ്, എന്റെ കേരളം പദ്ധതിയിൽ തട്ടിപ്പെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. വാർത്ത പരിപാടി സംപ്രേഷണം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ സ്ഥാപനമെന്നും കെ. സുധാകരൻ.
സര്‍ക്കാര്‍ 23 കോടി രൂപ നല്കിയ എന്റെ കേരളം പദ്ധതി, കണക്കുകള്‍ വെളിപ്പെടുത്താതെ നടത്തിയ നവകേരള സദസ് എന്നീ പരിപാടികള്‍ സജീവ സംപ്രേഷണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ സ്ഥാപനത്തിന് നല്കിയതിലെ ക്രമക്കേടാണ് പുറത്തുവന്നത്.
ക്വട്ടേഷനോ, ടെൻഡറോ ഇല്ലാതെയാണ് ഇവർക്ക് അവകാശം നൽകിയതെന്നും മറ്റ് മാധ്യമങ്ങൾക്ക് 100 കോടി കുടിശിക ഉള്ളപ്പോൾ ഈ സ്ഥാപനത്തിന് കുടിശിക ഇല്ലെന്നും കെ. സുധാകരൻ ആരോപിച്ചു.