രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്; ശബരിമലയിൽ ദർശനം നടത്തും

രാഷ്ട്രപതിയുടെ ദർശനം പ്രമാണിച്ച് ശബരിമലയിലെ വെർച്വൽ ക്യൂവിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്; ശബരിമലയിൽ ദർശനം നടത്തും
Published on


രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും. ഈ മാസം 18ന് കേരളത്തിലെത്തുന്ന രാഷ്ട്രപതി 19നാണ് ശബരിമലയിൽ ദർശനം നടത്തുക. ഒരു രാഷ്ട്രപതി ഇതാദ്യമായാണ് ശബരിമല സന്ദർശിക്കുന്നത്. രാഷ്ട്രപതിയുടെ ദർശനം പ്രമാണിച്ച് ശബരിമലയിലെ വെർച്വൽ ക്യൂവിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇടവമാസ പൂജകൾക്കായി മേയ് 14ന് ശബരിമല നട തുറക്കുമ്പോൾ രാഷ്‌ട്രപതി എത്തുമെന്ന് പൊലീസിനും, തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ വിവരം ലഭിച്ചിരുന്നു. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

കേരളത്തിലെത്തുന്ന ദ്രൗപദി മുർമു കോട്ടയം കുമരകത്തായിരിക്കും തങ്ങുകയെന്നാണ് റിപ്പോർട്ട്. 18ന് കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com