ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാൻ അനുമതിയില്ലെന്ന് രാഷ്ട്രപതി; പഞ്ചാബ് സർക്കാരിൻ്റെ ബിൽ തിരിച്ചയച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള നിയമസഭാ ബില്ലിനും ബാധകമാകും
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാൻ അനുമതിയില്ലെന്ന് രാഷ്ട്രപതി; പഞ്ചാബ് സർക്കാരിൻ്റെ ബിൽ തിരിച്ചയച്ചു
Published on


സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിന് അനുമതിയില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമ്മു. പഞ്ചാബ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മറ്റാനുള്ള നിയമസഭാ പ്രമേയം ആവശ്യം തള്ളി കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ തീരുമാനം. ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ സർക്കാർ സർവകലാശാലകളുടെ ചാൻസലറായി നിയമിക്കുന്നതിനാണ് പഞ്ചാബ് സർവകലാശാല നിയമ ഭേദഗതി. ബില്ലിന് അനുമതി നൽകാൻ രാഷ്ട്രപതി വിസമ്മതിച്ചു.

തുടർന്ന് നിയമപരമായ വഴി തേടാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഡിസംബറിൽ രാഷ്ട്രപതിക്ക് അയച്ച ബിൽ പഞ്ചാബ് രാജ്ഭവനിൽ തിരിച്ചെത്തി. ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളുടെ ചാൻസലർ നീക്കണമെന്നതായിരുന്നു ബിൽ.

ഗവർണർമാർക്ക് സംസ്ഥാന ബില്ലുകളിൽ ഇരിക്കാൻ കഴിയില്ലെന്ന നവംബർ 10 ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, തീർപ്പാക്കാത്ത മൂന്ന് ബില്ലുകൾ പുരോഹിത് തടഞ്ഞുവച്ചിരുന്നു. പഞ്ചാബ് സർവകലാശാലകളുടെ നിയമ (ഭേദഗതി) ബിൽ., 2023, സിഖ് ഗുരുദ്വാരസ് (ഭേദഗതി) ബിൽ, 2023, പഞ്ചാബ് പൊലീസ് (ഭേദഗതി) ബിൽ, 2023 എന്നിവയായിരുന്നു അത്. മറ്റ് രണ്ട് ബില്ലുകൾ ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലാണ് .

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള കേരള  നിയമസഭാ ബില്ലിനും രാഷ്ട്രപതിയുടെ തീരുമാനം ബാധകമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com