ജമ്മു താഴ്‌വരയിൽ ഇനി ജനാധിപത്യത്തിൻ്റെ നാളുകൾ; 6 വർഷത്തെ രാഷ്ട്രപതി ഭരണം അവസാനിച്ചു

ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി
ജമ്മു താഴ്‌വരയിൽ ഇനി ജനാധിപത്യത്തിൻ്റെ നാളുകൾ; 6 വർഷത്തെ രാഷ്ട്രപതി ഭരണം അവസാനിച്ചു
Published on

ആറ് വർഷത്തോളം രാഷ്ട്രപതി ഭരണത്തിന് കീഴിലായ ജനങ്ങൾക്ക് ഇനി ജനാധിപത്യത്തിൻ്റെ നാളുകൾ. വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം വിജയിച്ചതിനെ തുർന്നാണ് നടപടി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിൻ്റെ കീഴിൽ ഇനി ഒമർ അബ്ദുള്ള ജമ്മു കശ്മീരിൽ മുഖ്യമന്ത്രിയാകും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുകയെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിധിയാണ് നാഷണൽ കോൺഫറൻസ് പാർട്ടിക്ക് നേടാനായത്.

നാല് സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാൻ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടിക്ക് കഴിഞ്ഞു. അധികാരം പിടിച്ചെടുത്ത് സർക്കാർ രൂപീകരിക്കുന്നതിൻ്റെ നടപടികൾ പ്രദേശത്ത് ആരംഭിച്ചു.

ജമ്മു കശ്മീർ പുനഃസംഘടനാ നിയമപ്രകാരം, മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പായി കേന്ദ്രഭരണ പ്രദേശമെന്ന പദവി ജമ്മു കശ്മീരിന് നഷ്ടമായി, പകരം സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അറിയിച്ചു. 2019 ഒക്ടോബർ 31നാണ് ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക് എന്നീ കേന്ദ്ര ഭരണ പ്രദേശമായി വിഭജിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com