ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 'യോദ്ധാവി'ല്‍ അറിയിക്കൂ; വിവരങ്ങള്‍ പങ്കുവെച്ച് കേരള പൊലീസ്

ലഹരിക്കടിമപ്പെടുന്ന യുവ തലമുറയെ അതിൽ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നമുക്കൊരുമിച്ച് കൈകോർക്കാം എന്നാണ് കേരളാ പൊലീസ് നൽകുന്ന സന്ദേശം
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 'യോദ്ധാവി'ല്‍ അറിയിക്കൂ; വിവരങ്ങള്‍ പങ്കുവെച്ച് കേരള പൊലീസ്
Published on

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 'യോദ്ധാവി'ല്‍ അറിയിക്കൂ എന്നറിയിച്ച് കേരള പൊലീസ്. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പൊലീസ് യോദ്ധാവ് എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ലഹരിക്കടിമപ്പെടുന്ന യുവ തലമുറയെ അതിൽ നിന്ന് മുക്തമാക്കാനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നമുക്കൊരുമിച്ച് കൈകോർക്കാം എന്നാണ് കേരളാ പൊലീസ് നൽകുന്ന സന്ദേശം. കേരളാ പൊലീസിൻ്റെ സോഷ്യൽമീഡിയാ പേജ് വഴിയാണ് ഈ വിവരം പങ്കുവച്ചത്. 



ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങൾ നൽകാവുന്നതാണ്. ശബ്ദസന്ദേശം,ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങൾ നൽകാൻ കഴിയൂ.

യോദ്ധാവ്: 9995 966 666

Related Stories

No stories found.
News Malayalam 24x7
newsmalayalam.com