നിയുക്ത ബ്രിട്ടൻ പ്രധാനമന്ത്രി കിയർ സ്റ്റാമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലേബർ നേതാവുമായുള്ള നല്ല സഹകരണത്തിന് കാത്തിരിക്കുകയാണെന്നെന്ന് മോദി എക്‌സിൽ കുറിച്ചു
നിയുക്ത  ബ്രിട്ടൻ പ്രധാനമന്ത്രി കിയർ സ്റ്റാമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Published on

ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച കിയർ സ്റ്റാമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇനിയുള്ള കാലത്ത് ലേബർ പാർട്ടി നേതാവുമായുള്ള നല്ല സഹകരണത്തിന് കാത്തിരിക്കുകയാണെന്നെന്നും വളർച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുവാൻ ആഗ്രഹിക്കുന്നതായും മോദി പറഞ്ഞു.

എല്ലാ മേഖലകളിലും ഇന്ത്യയും ബ്രിട്ടനും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.കൂടാതെ മുൻ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ സ്തുത്യർഹമായ സേവനത്തിനും ബന്ധങ്ങൾ ആഴത്തിലാക്കുന്നതിൽ അദ്ദേഹം വഹിച്ച സംഭാവനയ്ക്കും നന്ദി പറയുന്നതായും മോദി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com